Latest Updates

കോട്ടയം: ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബ്രിന്ദ്ര ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ് ആയിരുന്നു. ഇതിന് പുറമേ ഈ ഇനത്തില്‍ വെള്ളി മെഡലുകള്‍ നേടിയതും സണ്ണി തോമസിന്റെ കാലത്തായിരുന്നു. അഞ്ചുതവണ ഷൂട്ടിങ്ങില്‍ സംസ്ഥാന ചാംപ്യനും 1976 ദേശീയ ചാംപ്യനുമായിരുന്നു സണ്ണി തോമസ്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാംപ്യനാണ് സണ്ണി തോമസ് . 1993 മുതല്‍ 2012 വരെ 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം, വിരമിച്ച ശേഷം പൂര്‍ണ സമയ ഷൂട്ടിങ് പരിശീലകനായി മാറുകയായിരുന്നു. ഭാര്യ ജോസമ്മ സണ്ണി, അതേ കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ്.

Get Newsletter

Advertisement

PREVIOUS Choice